Thursday
18 December 2025
20.8 C
Kerala
HomeCinema News'ലിയോ' സിനിമയിലെ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തു

‘ലിയോ’ സിനിമയിലെ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തു

‘ലിയോ’ സിനിമയിലെ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തു. ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുന്‍ എത്തുന്നു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്. റോളക്സിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് കാണാനാകുക.

അര്‍ജുനൊപ്പം മലയാളി താരം ബാബു ആന്റണിയും ഉണ്ട്. ജൂലൈ മാസം സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെയും ക്യാരട്കര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

കേരളത്തില്‍ ഇതുവരെ കാണാത്ത തിയറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

RELATED ARTICLES

Most Popular

Recent Comments