Saturday
8 August 2026
26.2 C
Kerala
HomeKeralaകൊച്ചി ലുലു മാളിലെ ടോയ്ലറ്റിൽ ക്യാമറ വെക്കാൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി ലുലു മാളിലെ ടോയ്ലറ്റിൽ ക്യാമറ വെക്കാൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാൻ ശ്രമിച്ചയാള്‌ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.

ഇന്നലെ രാത്രിയാണ് ഇയാൾ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച് പിടിയിലായത്. പർദ്ദ ധരിച്ചെത്തിയാണ് മൊബൈൽ ക്യാമറ ശുചിമുറിക്കുള്ളിൽ സ്ഥാപിച്ചത്. പർദ്ദ ധരിച്ച ആൾ സ്ത്രീകളുടെ ടോയ്ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ടത് ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരിയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഈ വിവരം സെക്രൂരിറ്റി ജീവനക്കാരി മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിന് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments