Thursday
18 December 2025
23.8 C
Kerala
HomeIndia' ബി.ജെ.പി.യിലേക്ക് പോകില്ല, അജിത് പവാറുമായുള്ള കൂടിക്കാഴ്ച കുടുംബ ബന്ധത്തിന്റെ പേരിലെന്ന് ' ശരത് പവാർ

‘ ബി.ജെ.പി.യിലേക്ക് പോകില്ല, അജിത് പവാറുമായുള്ള കൂടിക്കാഴ്ച കുടുംബ ബന്ധത്തിന്റെ പേരിലെന്ന് ‘ ശരത് പവാർ

അജിത് പവാറുമായി കൂടിക്കായഴ്ച നടത്തിയതിനെ പറ്റി തുറന്ന് പറഞ്ഞുകൊണ്ട് എൻ.സി.പി. അധ്യക്ഷൻ ശരത് പവാർ. അന്തരവനായ അജിത് പവാറിനെ കാണുന്നതിൽ തെറ്റൊന്നുമില്ലെന്നും പവാർ പറഞ്ഞു. തന്നെ ചിലർ ബി.ജെ.പി.യിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ബി.ജെ.പി.യിലേക്ക് പോകില്ല. ബി.ജെ.പി.യുമായുള്ള ബന്ധം എൻ.സി.പി.യുടെ രാഷ്ട്രീയ കാഴ്ചപാടുകൾക്ക് യോജിച്ചതല്ലെന്നും പവാർ നിലപാട് വ്യക്തമാക്കി.

അജിത് പവാറുമായുള്ള കൂടിക്കാഴ്‌ച്ച കുടുംബത്തിലെ ഒരു മുതിർന്ന ആൾ മറ്റൊരംഗത്തെ കാണുന്ന കാര്യമാണെന്നും. അതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ, പാർട്ടിയിലെ ചിലർ വിഭിന്ന രാഷ്ട്രീയ താലപര്യങ്ങൾ പ്രകടിപ്പിക്കുന്നു. അവർ തങ്ങളെയും അനുനയിപ്പിച്ചു ആ പാതയിലേക്ക് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു എന്നും പവാർ കൂട്ടിച്ചേർത്തു.

കോൺഗ്രസ്സ് ശിവസേന എൻ.സി.പി. എന്നിവർ ചേർന്നുണ്ടാക്കിയിരുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ പിളർത്തി കഴിഞ്ഞ ജൂലായിൽ അജിത് പവാറിന്റെ നേതൃത്ത്വത്തിൽ ചില എൻ.സി.പി. എം.എൽ.എ.മാർ ബി.ജെ.പി.-ശിവസേന സഖ്യ സർക്കാരിൽ ലയിച്ചിരുന്നു. ഇപ്പോഴുള്ള ശിവസേന സർക്കാരിലെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ.

RELATED ARTICLES

Most Popular

Recent Comments