ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്

0
106

ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്. ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ കാവുമ്പാട് വാര്‍ഡില്‍ നിന്നുള്ള ബിജെപി അംഗം ഉളവുക്കാട് പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറി(40)തിരേയാണ് പൊലീസ് കേസ്. നൂറനാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയായ നൂറനാട് ചൂരത്തക്കല്‍ അനിലിനെ (48) പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 28നാണ് രണ്ടാം പ്രതി യുവതിയെ ഉപദ്രവിച്ചത്. ഇയാള്‍ യുവതിയെ അസഭ്യം പറയുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും നാഭിയില്‍ തൊഴിക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.