Thursday
18 December 2025
22.8 C
Kerala
HomeKeralaപോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം നടന്നത്. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി.

മുഖ്യമന്ത്രിയുടെയോ, മറ്റേതെങ്കിലും മന്ത്രിമാരുടെയോ, നേതാക്കളുടെയോ മക്കൾക്ക്‌ ഈ നാട്ടിൽ ബിസിനസ്‌ നടത്താൻ അവകാശമില്ലേ? അവർക്ക്‌ മറ്റു കമ്പനികളെ തങ്ങളുടെ ക്ലയന്റ്സായി മാറ്റാനുള്ള അവകാശമില്ലേ? സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കാതെ, നാളെ ഇവരൊക്കെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പോയി ഭിക്ഷ യാചിക്കണോ?

ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പൊലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് ചെയ്തു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ മാധ്യമങ്ങളുടെ മത്സരം 

RELATED ARTICLES

Most Popular

Recent Comments