Tuesday
16 June 2026
29.5 C
Kerala
HomeKeralaവാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കുഴൽപ്പണ വേട്ട; അരകോടി രൂപയുമായി ബസ് യാത്രക്കാരായ രണ്ടുപേർ അറസ്റ്റിൽ

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കുഴൽപ്പണ വേട്ട; അരകോടി രൂപയുമായി ബസ് യാത്രക്കാരായ രണ്ടുപേർ അറസ്റ്റിൽ

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. എക്‌സൈസ് ഇൻസ്പെക്ടർ പ്രദീപ് വി എസും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KSRTC ബസിലെ യാത്രക്കാരനിൽ നിന്നാണ് രേഖകൾ ഇല്ലാതെ 4890500/- രൂപ കണ്ടെടുത്തത്. പ്രതികളായ എറണാകുളം കല്ലൂർ സ്വദേശി അബ്ദുൾ റഹ്മാൻ, മൂവാറ്റുപുഴ ആവോലി സ്വദേശി കാമിൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തൊണ്ടിയോടൊപ്പം വാളയാർ പോലീസിന് കൈമാറി.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി.എം, ഫ്രാൻസിസ് സി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈബു , രതീഷ് , ജോസ് പ്രകാശ് എന്നിവരുമുണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments