ബാങ്ക് ഒഫ് ബറോഡ ലാഭത്തിൽ 88% വർദ്ധന

0
78

പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ബറോഡയുടെ 2024 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 87.72 ശതമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയില്‍ നിന്ന് 4,070.1 കോടി രൂപയായി അറ്റാദായം ഉയര്‍ന്നു.

പ്രവര്‍ത്തന വരുമാനത്തില്‍ 42.9 ശതമാനത്തിന്റെയും പ്രവര്‍ത്തന ലാഭത്തില്‍ 73 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി. ജൂണ്‍ പാദത്തിലെ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്, ഇത് 2022- 23 ആദ്യപാദത്തിലെ മൊത്തം വരുമാനമായ 20,119.52 കോടി രൂപയില്‍ നിന്ന് 48.50 ശതമാനം കൂടുതലാണ്. മുന്‍ പാദത്തിലെ 29,322.74 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ ചെറിയ വര്‍ദ്ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.

അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യ പാദത്തിലെ 12,652.74 കോടി രൂപയില്‍ നിന്ന് ഈവര്‍ഷം ജൂണ്‍ പാദത്തില്‍ 7,482.45 കോടി രൂപയായി കുറഞ്ഞു. മുന്‍പാദവുമായുള്ള താരതമ്യത്തില്‍ അറ്റ എന്‍പിഎ 10.75 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം നിഷ്‌ക്രിസ്തി അനുപാതം മുന്‍വര്‍ശം സമാന കാലയളവില്‍ രേഖപ്പടുത്തിയതില്‍ നിന്ന് 275 ബി.പി.എസ് കുറഞ്ഞ് 3.51 ശതമാനമായി കുറച്ചു. 80 ബി.പി.എസ് കുറഞ്ഞ് അറ്റ എന്‍.പി.എ 0.78 ശതമാനമായി മെച്ചപ്പെട്ടു. അറ്റപലിശ വരുമാനത്തില്‍ 24.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.