Wednesday
17 December 2025
31.8 C
Kerala
HomeKeralaഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ്...

ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.

ഓൺലൈൻ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിട്ടു റിപ്പോർട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാൻ സാധിക്കുകയും ചെയ്യും.

സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ( https://cybercrime.gov.in ). എല്ലാത്തതരം ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്‌ലൈൻ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.

RELATED ARTICLES

Most Popular

Recent Comments