കന്യാസ്‌ത്രീകൾ നടത്തുന്ന വനിതാ ഹോസ്‌റ്റലിൽ അതിക്രമിച്ചുകയറി മോഷണശ്രമം; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

0
115

കാക്കനാട് കന്യാസ്‌ത്രീകൾ നടത്തുന്ന വനിതാ ഹോസ്‌റ്റലിൽ അതിക്രമിച്ചുകയറി മോഷണശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. അമ്പലപ്പുഴ വേലമടം വീട്ടിൽ അർജുൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളി പുലർച്ചെ ഒന്നിനാണ് മോഷ്‌ടാവ് വനിതാ ഹോസ്‌റ്റലിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന് ഹോസ്‌റ്റലിൽ കയറിയത്.

ആലപ്പുഴ അമ്പലപ്പുഴയിലെ മുതിർന്ന ആർഎസ്എസ് നേതാവ്‌ പൂക്കട ഗണേശന്റെ മകനാണ് അർജുൻ. ഇയാളും ആർഎസ്എസ്‌ പ്രവർത്തകനാണ്. മോഷണശ്രമം പരാജയപ്പെട്ടതോടെ ഹോസ്‌റ്റലിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അർജുൻ നശിപ്പിക്കുകയും വാതിലുകളും ജനലുകളും മറ്റും തല്ലിത്തകർക്കുകയുംചെയ്‌തു. തുടർന്ന് തൊട്ടടുത്ത്‌ ട്രാൻസ്ജെൻഡേഴ്‌സ് താമസിക്കുന്ന ഹോസ്‌റ്റലിനുള്ളിൽ കയറാൻ ശ്രമം നടത്തി. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.