Wednesday
17 December 2025
26.8 C
Kerala
HomeWorldയുവതിയെ ലൈംഗിക അടിമയാക്കി 14 വർഷം വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

യുവതിയെ ലൈംഗിക അടിമയാക്കി 14 വർഷം വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

യുവതിയെ ലൈംഗിക അടിമയാക്കി 14 വർഷം വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിലെ വീട്ടിലാണ് 33 കാരിയെ വ്ലാദിമിര്‍ ചെസ്കിഡോവ് എന്നയാൾ അടിമയാക്കി വെച്ചത്. 2009ലാണ് 51 വയസുള്ള ചെസ്കിഡോവ് യുവതിയെ തട്ടിക്കൊണ്ടുവന്ന് വീട്ടിൽ പാർപ്പിച്ചത്.

ഇത്രയും കാലത്തിനിടെ ആയിരത്തിലേറെ തവണ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. അടുത്തിടെ ചെസ്കിഡോവിന്‍റെ വീട്ടിൽനിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. ഇതേത്തുടർന്നാണ് ചെസ്കിഡോവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2011 ല്‍ ഇതേ വീട്ടില്‍ വെച്ച്‌ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞു. ചെസ്കിഡോവിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാൻ സഹായിച്ചത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ചെസ്കിഡോവ് യുവതിയെ തടവിൽ പാർപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. നിസാര കാര്യങ്ങൾക്ക് യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. കൂടാതെ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ നൽകാതെ മുറിയിൽ അടച്ചിട്ടിരുന്നതായും യുവതി വെളിപ്പെടുത്തി.
ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പൊലീസ് മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടവും നിരവധി സെക്സ് ടോയ്സുകളും അശ്ലീല ചിത്രങ്ങളുടെ സി ഡിയും കണ്ടെത്തിയിട്ടുണ്ട്. 19 വയസുള്ളപ്പോഴാണ് യുവതിയെ ചെസ്കിഡോവ് കണ്ടുമുട്ടിയത്. തന്ത്രപൂർവം വീട്ടിലേക്ക് കൂട്ടിക്കൊണ്ടവരികയും മുറിക്കുള്ളിൽ പൂട്ടിയിടുകയുമായിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങൾ ചുമത്തി ചെസ്കിഡോവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments