ശാസ്ത്രം സത്യമാണ്; അത് മതവിശ്വാസത്തെ തള്ളല്ലല; ക്ലാസ് മുറികളിൽ ഭരണഘടന പഠിപ്പിക്കണം; എ എൻ ഷംസീര്‍

0
223

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ കുട്ടികള്‍ സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തെ പ്രചരിപ്പിക്കണം. ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. അത് മതവിശ്വാസത്തെ തള്ളല്ലല. ശക്തമായ മതനിരപേക്ഷനാകുക എന്നതും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാഠ്യപദ്ധതിയുടെ മറവിൽ കാവിവത്കരണം ആണ് നടക്കുന്നത് അതുകൊണ്ട് തന്നെ ക്ലാസ്സ്മുറികളിൽ ഭരണഘടന പഠിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.