Sunday
11 January 2026
24.8 C
Kerala
HomeKerala‘അൽഫാമിൻറെ പേരിൽ അടി’, തിരുവമ്പാടിയിൽ ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്

‘അൽഫാമിൻറെ പേരിൽ അടി’, തിരുവമ്പാടിയിൽ ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്

തിരുവമ്പാടിയിൽ അൽഫാമിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. അഞ്ചുമിനിട്ടിനകം അൽഫാം വേണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ 15 മിനിറ്റ് കൊണ്ടേ കിട്ടൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതാണ് തർക്കത്തിൽ കലാശിച്ചത്.

7 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് സംഭവത്തിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments