Friday
9 January 2026
30.8 C
Kerala
HomeCinema News'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഓഗസ്റ്റ് പതിന്നൊനിന് പ്രദര്‍ശനത്തിനെത്തുന്നു

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ഓഗസ്റ്റ് പതിന്നൊനിന് പ്രദര്‍ശനത്തിനെത്തുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ഓഗസ്റ്റ് പതിന്നൊനിന് പ്രദര്‍ശനത്തിനെത്തുന്നു.

ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം രഞ്ജിന്‍ രാജ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റര്‍ മന്‍സൂര്‍ മുത്തുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്.

RELATED ARTICLES

Most Popular

Recent Comments