Friday
9 January 2026
30.8 C
Kerala
HomeCinema News'ഭോലാ ശങ്കര്‍' ട്രെയിലര്‍ എത്തി; ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് എത്തുന്നു

‘ഭോലാ ശങ്കര്‍’ ട്രെയിലര്‍ എത്തി; ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് എത്തുന്നു

ചിരഞ്ജീവി, തമന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഭോലാ ശങ്കര്‍’ ട്രെയിലര്‍ എത്തി. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് എത്തുന്നു.

മെഹര്‍ രമേശ് ആണ് സംവിധാനം. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേശ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വിജയമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ്. ഡൂഡ്ലി ആണ് ഛായാഗ്രാഹണം. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.

RELATED ARTICLES

Most Popular

Recent Comments