Friday
9 January 2026
30.8 C
Kerala
HomeCinema Newsനെയ്മര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നെയ്മര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മാത്യു തോമസും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ചിത്രമായിരുന്നു നെയ്മര്‍. ഇവര്‍ക്കൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു.

മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments