ജോ ബൈഡനെ ഇംപീച്ച് ചെയ്യുമോ? സാദ്ധ്യതകൾ ഏറെ, സൂചനയുമായി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍

0
109

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന്റെ വിദേശ ബിസിനസുകളെപ്പറ്റി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിൽ തുടർപ്രതികരണവുമായി ജനപ്രതിനിധി സഭ സ്പീക്കര്‍ മക്കാര്‍ത്തി. ഇതൊരു ഇംപീച്ച്‌മെന്റ് അന്വേഷണമായി മാറാന്‍ സാധ്യതയുണ്ടെന്ന് മക്കാര്‍ത്തി സൂചിപ്പിക്കുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. താനൊരിക്കലും ബിസിനസിനെപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന കാലത്ത് ബൈഡന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഒരു നയാപൈസ പോലും തന്റെ കുടുംബം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുന്നതായി മക്കാര്‍ത്തി ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു.

ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡനെതിരെയുള്ള നികുതി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രോസിക്യൂട്ടര്‍മാര്‍ മനപ്പൂര്‍വ്വം മന്ദഗതിയിലാക്കിയെന്ന ആരോപണം സജീവമായി നിലനിൽക്കുന്നുണ്ടെന്നും മക്കാര്‍ത്തി പറയുന്നു. ഇതിനുപുറമെ ബൈഡന്റെ കുടുംബാംഗങ്ങള്‍ക്കും കൂട്ടാളികള്‍ക്കും പല ഷെല്‍ കമ്പനികള്‍ വഴി വിദേശ ഫണ്ടുകള്‍ ലഭിച്ചുവെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ അന്വേഷണത്തില്‍ ഉണ്ട്. സാഹചര്യങ്ങൾ വെച്ചുനോക്കുകയാണെങ്കിൽ ഇതൊരു ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ രീതിയിലേക്കാണ് പോകുന്നതെന്ന് മക്കാർത്തി പറഞ്ഞു.