Tuesday
16 December 2025
28.8 C
Kerala
HomeNotificationsവീട്ടില്‍ കറന്റ് പോയോ! ഉടന്‍ വിളിച്ച് പരാതി പറയാം; ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ഇബി

വീട്ടില്‍ കറന്റ് പോയോ! ഉടന്‍ വിളിച്ച് പരാതി പറയാം; ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ഇബി

മഴക്കാലമായതിനാല്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണമാണ്. വൈദ്യുതി സംബന്ധമായ പരാതി നല്‍കാന്‍ ഉടന്‍ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.

‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷന്‍ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും’.കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments