Wednesday
17 December 2025
26.8 C
Kerala
HomeEntertainmentബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷന്റെ കുടുംബ കഥ ഡോക്യുമെന്ററിയാകുന്നു

ബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷന്റെ കുടുംബ കഥ ഡോക്യുമെന്ററിയാകുന്നു

ബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷന്റെ കുടുംബ കഥ ഡോക്യുമെന്ററിയാകുന്നു. ബോളിവുഡ് സംവിധായകനും നടന്റെ പിതാവുമായ രാകേഷ് റോഷന്റെ സംവിധാനത്തിലാണ് ഡോക്യുമെന്ററിയെത്തുന്നതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. പ്രശസ്ത സം​ഗീത സംവിധായകനും ഹൃത്വിക്കിന്റെ മുത്തച്ഛനുമായ റോഷൻ ലാൽ നഗ്രാത്തിൽ നിന്ന് തു‌ടങ്ങുന്നതാണ് റോഷൻ കുടുംബത്തിന്റെ പാരമ്പര്യം.

റോഷൻ ലാൽ നഗ്രാത്തിന് 106-ാം പിറന്നാളാശംസകളറിയിച്ചുകൊണ്ട് ജൂലൈ 14-ന് ഹൃത്വിക് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.’ഇതിഹാസങ്ങൾക്ക് അവരുടെ കലയിലൂടെ സമയത്തെ മറികടക്കാനുള്ള കഴിവുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളാണ് റോഷൻ കുടുംബത്തിന്റെ യാത്രയുടെ അടിത്തറ, അദ്ദേഹത്തിന്റെ വംശത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു,’ എന്നായിരുന്നു ഹൃത്വിക് തന്റെ മുത്തച്ഛനെ കുറിച്ച് പറഞ്ഞത്.

രാകേഷ് റോഷനൊപ്പം ഹൃത്വിക് റോഷനും സിനിമയുടെ ഭാ​ഗമാകും. ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ റോഷൻ കുടുംബത്തിന്റെ മൂന്ന് തലമുറകളുടെ പാരമ്പര്യമാണ് ഡോക്യുമെന്ററിയിൽ കാണിക്കുക. ‘ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് റോഷൻ കുടുംബം നൽകിയ അവിസ്മരണീയമായ സംഭാവനകളിലേക്ക് കടന്നു ചെല്ലുന്ന ഡോക്യുമെന്ററിയാണ് രാകേഷ് റോഷന്റേത്. 1947-ൽ മുംബൈയിലെത്തുകയും 1950 മുതൽ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായി മാറുകയുമായിരുന്നു റോഷൻ ലാൽ നഗ്രാത്ത്.’

‘അഭിനയം, സംവിധാനം, സംഗീതം എന്നീ മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ മക്കളായ രാകേഷ് റോഷൻ, രാജേഷ് റോഷൻ എന്നിവരിലൂടെയും ബോളിവുഡ് സൂപ്പർസ്റ്റാറുകളിൽ ഒരാളായ അദ്ദേഹത്തിന്റെ ചെറുമകൻ ഹൃത്വിക്കിലൂടെയും ഈ പാരമ്പര്യം തുടരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ‘ദ റൊമാന്റിക്‌സി’ന്റെ ശൈലിയാണ് ഈ ഡോക്യുമെന്ററിയും പിന്തുടരുന്നത്. റോഷൻമാരോടൊപ്പം പ്രവർത്തിച്ച ബോളിവുഡ് താരങ്ങളുമായുള്ള ആർക്കൈവൽ ഫൂട്ടേജുകളും എക്സ്ക്ലൂസീവ് അഭിമുഖങ്ങളും ഇതിൽ പ്രദർശിപ്പിക്കും,’ റോഷൻ കുടുംബത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments