ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് നഴ്സിനു നേരെ ലൈംഗികാതിക്രമം

0
120

രാത്രിയില്‍ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം. ബൈക്കില്‍ എത്തിയ അക്രമി റോഡില്‍ വച്ച്‌ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

സംഭവശേഷം കടന്നു കളഞ്ഞ അക്രമിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വ്യാഴാഴ്ച രാത്രി 8.30 ന് തൊടുപുഴ വണ്ണപ്പുറത്തു വച്ചാണ് സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. വണ്ണപ്പുറം ടൗണില്‍നിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോള്‍ പിന്നില്‍ നിന്നു ബൈക്കിലെത്തി കടന്നു പിടിച്ചു.

ഭയന്നുപോയ യുവതി സ്കൂട്ടര്‍ നിര്‍ത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.