തമിഴ് ചിത്രം ‘മാമന്നന്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു

0
135

അടുത്തകാലത്തിറിങ്ങിയ ശ്രദ്ധേയമായ തമിഴ് സിനിമകളിലൊന്നായിരുന്നു ‘മാമന്നന്‍’. തീയേറ്ററുകളില്‍ വന്‍ കളക്ക്ഷന്‍ നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തില്‍ ടൈറ്റില്‍ റോളിലെത്തിയ വടിവേലുവും, കിടിലന്‍ പ്രകടനവുമായെത്തിയ ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ചപ്പോള്‍ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി. ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്. ചിത്രത്തില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അതിവീരനായാണ് ഉദയ നിധി എത്തിയത്. കീര്‍ത്തി സുരേഷാണ് നായിക. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.