Thursday
18 December 2025
24.8 C
Kerala
HomeIndiaവെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് മുതലകൾ ജനവാസകേന്ദ്രത്തിലേക്ക്; ജനങ്ങൾ ഭീതിയിൽ

വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് മുതലകൾ ജനവാസകേന്ദ്രത്തിലേക്ക്; ജനങ്ങൾ ഭീതിയിൽ

പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡിൽ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുകയാണ്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12ഓളം മുതലകളെ പിടികൂടിയെന്ന് അധികൃതർ പറയുന്നു.

സംസ്ഥാനത്തെ ലക്‌സർ, ഖാൻപൂർ പ്രദേശങ്ങളിലാണ് മുതലകളുടെ സ്വൈര്യവിഹാരം. ഇവിടങ്ങളിൽ മുതലകളെ പിടികൂടുന്നതിനായി 25 പേരെ നിയമിച്ചിട്ടിട്ടുണ്ട്. ഏത് സമയത്തും ഇവരുടെ സേവനം ലഭിക്കുമെന്ന് വനം വകുപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയിലാണ് ഗംഗയിലെ ജലനിരപ്പുയർന്നത്.

RELATED ARTICLES

Most Popular

Recent Comments