Tuesday
11 August 2026
28.5 C
Kerala
HomeSportsലൈം​ഗീകാതിക്രമ കേസ്; ബ്രിജ് ഭൂഷൺ ശരൺ സിം​ഗിന് ഇടക്കാല ജാമ്യം

ലൈം​ഗീകാതിക്രമ കേസ്; ബ്രിജ് ഭൂഷൺ ശരൺ സിം​ഗിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ലൈം​ഗികാതിക്രമ കേസിൽ ​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിം​ഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബ്രിജ് ഭൂഷൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. 25,000 രൂപയുടെ ബോണ്ടിൽ രണ്ട് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം. ഇയാൾക്കു പുറമേ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂലൈ 20ന് കേസ് കോടതി വീണ്ടും പരി​ഗണിക്കും.

RELATED ARTICLES

Most Popular

Recent Comments