Wednesday
17 December 2025
31.8 C
Kerala
HomeEntertainmentസിനിമാ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്

സിനിമാ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേരള പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്ന് സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്ക് കത്തയച്ചിരുന്നു.

താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

കഞ്ചാവ്‌, വഞ്ചാനാ കേസുകൾ തുടങ്ങി നിരവധി കേസുകളിൽ പ്രതികളായവർ വരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. പുതുതായി ജോലിയ്‌ക്കെത്തുന്നവരെപ്പറ്റി നിർമാതാവിന് അന്വേഷിച്ചറിയാൻ പ്രയാസമാണ്‌. അതിനാൽ, പൊലീസ്‌ ഇവരുടെ പശ്ചാത്തലം അന്വേഷിച്ചു മനസിലാക്കി നിർമാതാവിന് വിവരം കൈമാറും. ഈ നടപടി സിനിമാ രംഗത്തു പ്രവർത്തിക്കുന്നവർക്കു ഏറെ പ്രയോജനമാകുമെന്നു സിറ്റി പോലീസ്‌ കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു.

സിനിമാ രംഗത്തു മയക്കുമരുന്ന്‌ ഉൾപ്പെടെ ലഹരി വസ്‌തുക്കൾ വിനിമയം ചെയ്യപ്പെടുന്നതായി വിവരമുണ്ട്‌. ലൊക്കേഷനിലും മറ്റും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരേപ്പറ്റി പരാതികളും ലഭിച്ചിട്ടുണ്ട്‌. സിനിമാ രംഗത്തുപ്രവർത്തിക്കുന്നവർ തന്നെയാണു കാരിയർമാരായി പ്രവർത്തിക്കുന്നതെന്നാണു പോലീസിനു ലഭിച്ച വിവരം. പലരും കഞ്ചാവു കേസില പ്രതികളാണ്‌. ഇത്തരക്കാരെ കണ്ടെത്താൻ രജിസ്‌ട്രേഷൻ സഹായകരമാകുമെന്നു അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ പോലിസിനെ അറിയിക്കണമെന്നു നിർദ്ദേശം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ ഗുണാ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യണം. ക്യാമറാമാൻമാർ, ലൈറ്റ്‌ബോയ്‌ തുടങ്ങിയ സാങ്കേതിക പ്രവർത്തകർ, നടീനടന്മാർ, മറ്റു കലാകാരന്മാർ, ഭക്ഷണവിതരണക്കാർ തുടങ്ങി എല്ലാ തൊഴിലാളികളുടെും വിവരങ്ങൾ നൽകണം

RELATED ARTICLES

Most Popular

Recent Comments