Saturday
13 June 2026
25 C
Kerala
HomeArticlesഎന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്? ഈ ലക്ഷണങ്ങൾ അവ​​ഗണിക്കരുത്

എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്? ഈ ലക്ഷണങ്ങൾ അവ​​ഗണിക്കരുത്

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂർവ്വരോ​ഗം ബാധിച്ച് 15 വയസ്സുകാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരണപ്പെട്ടത്. ആലപ്പുഴയിൽ തന്നെയാണ് ഈ രോ​ഗം ആദ്യമായി സ്ഥിതീകരിച്ചത്. അതിനുശേഷൺ ഇപ്പോഴാണ് ഈ അപകടകാരിയായ രോ​ഗം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്

നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം). നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. മലിനജലത്തിൽ നിന്നാണ് ഈ ​​രോ​ഗം മനുഷ്യരിലേക്കെത്തുന്നത്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ മനുഷ്യരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നു. സാധാരണ​ഗതിയിൽ നമ്മൾ ഏതെങ്കിലും തരത്തിലുള്ള ജലസ്രോതസ്സുകളിൽ നീന്തുമ്പോൾ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത്.

ഇവ മൂക്കു വഴി തലച്ചോറിൽ എത്തുന്നു. അവിടെ എത്തിയ രോ​ഗാണു മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ഈ രോ​ഗം ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്നാണ് ആരോ​ഗ്യവിദ​ഗധരുടെ നിരീക്ഷണം.

രോ​ഗത്തിന്റെ ലക്ഷണങ്ങൾ

മണത്തിലും രുചിയിലും ഉണ്ടാകുന്ന മാറ്റമാണ് പ്രാരംഭ ലക്ഷണം. പിന്നീട്, ആളുകളിൽ പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവ അനുഭവപ്പെടാം.

അമീബിക് മസ്തിഷ്‌കജ്വരത്തിൽ നിന്നും എങ്ങനെ രക്ഷ നേടാം?

സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച് മാറ്റുക, പൂളുകളിലെ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക, നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക, നീന്തുന്നതിനിടെ ശക്തമായി മൂക്കിലേക്ക് വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക, തല വെള്ളത്തില്‍ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകല്‍, അതുപോലെയുള്ള മതപരമായ ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക. നസ്യം പോലുള്ള ചികില്‍സാ രീതികള്‍ ആവശ്യമുണ്ടെങ്കില്‍ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

RELATED ARTICLES

Most Popular

Recent Comments