Tuesday
30 December 2025
31.8 C
Kerala
HomeKeralaകാസർകോട് സ്കൂളിൽ മരം ദേഹത്ത് വീണ് വിദ്യാർത്ഥിനിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

കാസർകോട് സ്കൂളിൽ മരം ദേഹത്ത് വീണ് വിദ്യാർത്ഥിനിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

കാസർകോട് പുത്തിഗെയിൽ സ്കൂളിനു സമീപത്തെ മരം ദേഹത്ത് വീണ് വിദ്യാർത്ഥിനി മരണപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി.

അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്‌കൂളുകളുടെ സമീപത്തെ അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ്.

RELATED ARTICLES

Most Popular

Recent Comments