ഇൻഷുറൻസ് രം​ഗത്ത് നിർമിത ബുദ്ധിയിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ

0
244

ഒരു വ്യക്തിയുടെ ജീവിതത്തിൽ മനസ്സിന് സമാധാനവും, സാമ്പത്തികമായി സുരക്ഷയും നൽകുന്ന ഒന്നാണ് ഇൻഷുറൻസ് എന്നത്. ഇന്ന് മറ്റേതൊരു മേഖലയിലും എന്നതു പോലെ ഇൻഷുറൻസിലും നിർമിത ബുദ്ധിയുടെ (Artificial Intelligence) കടന്നു വരവ് ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. ഉപഭോക്താക്കൾക്കും, കമ്പനികൾക്കും ഒരു പോലെ ഉപകാരപ്രദമാകുന്ന മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.

ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ച് അവയുടെ പ്രവർത്തനത്തിൽ കാതലായ മാറ്റം വരു‍ത്താൻ നിർമിത ബുദ്ധിക്ക് സാധിക്കും. മെകഴിഞ്ഞ ഏതാനും വർഷങ്ങളായിച്ചപ്പെട്ട സേവനങ്ങൾ, വേഗത്തിലുള്ള ക്ലെയിം പ്രൊസസിങ് തുടങ്ങിയവ നേട്ടങ്ങളായി മാറും.

ഉപഭോക്താക്കൾക്ക് നേട്ടം
നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അസിസ്റ്റൻസ് സംവിധാനം ഉപഭോക്താക്കളുടെ മുൻഗണനകൾ മനസ്സിലാക്കും. തീരുമാനമെടുക്കുക എന്ന പ്രക്രിയ ലളിതമാക്കും. പര്യാപ്തമായ പ്രൊട്ടക്ഷൻ ഉറപ്പു വരുത്താനും സാധിക്കും. ഉപഭോക്താക്കളുടെ ക്ലെയിം എക്സ്പീരിയൻസ് മികച്ചതാക്കാനും നിർമിത ബുദ്ധിയുടെ കടന്നു വരവ് കളമൊരുക്കും. ഓട്ടോമേഷൻ, സെറ്റിൽമെന്റ് സമയത്തിലുള്ള കുറവ്, വഞ്ചനാപരമായ കാര്യങ്ങൾ ഒഴിവാക്കുക തുടങ്ങിവയാണ് നേട്ടങ്ങൾ.

മറ്റ് നേട്ടങ്ങൾ
അഡ്വാൻസ്ഡ് ആയ ഇമേജ് റെക്കഗ്നിഷൻ, വിവരങ്ങൾ വിശകലനം ചെയ്യാനും, വിലയിരുത്താനുമായിട്ടുള്ള നാച്ചുറൽ ലാംഗ്വേജ് പ്രൊസസിങ് തുടങ്ങിയവ പോളിസികൾ വേഗത്തിൽ ഇഷ്യു ചെയ്യാൻ സഹായകമായി. വലിയ ഡാറ്റ, ടെലിമാറ്റിക്സ് തുടങ്ങിയവയുടെ വിശകലനത്തിലൂടെ ക്ലെയിമുകളിലൂടെയുള്ള തട്ടിപ്പ് തടയാനും, യഥാർത്ഥ ക്ലെയിമുകൾ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യുന്നു. കസ്റ്റമർ ഓൺബോർഡിങ്, കോൺടാക്ട്ലെസ് ആയ ആശയവിനിമയങ്ങൾ‌‍, ലീഡ് ജനറേഷൻ, പരാതി പരിഹാരം തുടങ്ങിയവയും മെച്ചപ്പെട്ടു. മൂല്യവർധിത സേവനങ്ങൾ, ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലുള്ള നിർദേശങ്ങൾ, നഷ്ടം തടയുന്നതിനുള്ള അലർട്ടുകൾ തുടങ്ങിയവയും മറ്റ് പ്രത്യേകതകളാണ്.

ഡാറ്റ സുരക്ഷ വർധിപ്പിക്കുക, അതിക്രമങ്ങൾ തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ തിരിച്ചറിയുക, എൻക്രിപ്ഷൻ മാർഗങ്ങൾ നടപ്പാക്കുക തുടങ്ങിയവ മറ്റ് നേട്ടങ്ങളാണ്. സൈബർ ഭീഷണികളെ റിയൽ ടൈം അടിസ്ഥാനത്തിൽ ഡിറ്റക്ട് ചെയ്യാൻ സാധിക്കുകയും, യൂസർ ഒഥന്റിക്കേഷനിൽ സഹായം നൽകുകയും ചെയ്യുന്നു. പൊതുവെ സുരക്ഷിതമായ ഒരു ഇൻഷുറൻസ് എക്സ്പീരിയൻസ് ഉറപ്പാക്കാൻ നിർമിത ബുദ്ധിക്ക് സാധിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇൻഷുറൻസ് ബിസിനസിന്റെ എല്ലാ തലങ്ങളെയും പോസിറ്റീവായി സ്വാധീനിക്കാൻ നിർമിത ബുദ്ധിക്ക് സാധിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഉല്പന്നങ്ങൾ പേഴ്സണലൈസ്ഡ് ആക്കി മാറ്റുക, കസ്റ്റമൈസ് ചെയ്യുക തുടങ്ങിയവ ഉപഭോക്താക്കളെ കൂടുതലായി നേടാൻ ഈ മേഖലയെ സഹായിച്ചിട്ടുമുണ്ട്.