Tuesday
30 December 2025
23.8 C
Kerala
HomeWorldജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ

ജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം, മെക്‌സിക്കൻ മേയർ തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം കഴിച്ചു. മത്സ്യബന്ധനം പ്രധാന തൊഴിലായ ഇവിടുത്തുകാർ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

മെക്‌സിക്കോയിലെ സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്.വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലാണ് വിവാഹം നടന്നത്.മുതലയെ മാമോദീസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം.

മുതല വധുവിനെ ‘രാജകുമാരി’ എന്നാണ് ഇവിടുത്തുകാർ വിളിക്കുന്നത്. ഓരോ വർഷവും ഇവിടത്തെ മേയർ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണമെന്നതാണ് ഇവിടത്തെ ആചാരം.മുതലയെ വായും കൈയും റിബൺ കൊണ്ട് കെട്ടി, വെള്ള വിവാഹ വസ്ത്രത്തിന് മുകളിൽ വിവിധ വർണങ്ങളുള്ള വസ്ത്രം ധരിപ്പിച്ച് വളരെ ആഘോഷപൂർവം സംഗീതത്തിന്റെ അകമ്പടിയോടെയാണ് മുതലയെ ജനങ്ങൾ വിവാഹത്തിനെത്തിച്ചത്.

RELATED ARTICLES

Most Popular

Recent Comments