Saturday
20 December 2025
18.8 C
Kerala
HomeIndiaവയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജൻമം നൽകി

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജൻമം നൽകി

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്.

പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ വരന്റെ വീട്ടുകാരിൽ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. വയറ്റിൽ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയർ വീർത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

വിവാഹ രാത്രിയിൽ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗർഭിണിയാണെന്ന് അറി‍ഞ്ഞത്.

പിറ്റേന്ന് പുലർച്ചയോടെ പ്രസവിക്കുകയായിരുന്നു. വഞ്ചനയാണ് കാണിച്ചതെന്ന് വ്യക്തമാക്കി ഭർതൃവീട്ടുകാർ നിരസിച്ചതിനെ തുടർന്ന് വധുവിന്റെ കുടുംബം തെലങ്കാനയിൽ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി.

RELATED ARTICLES

Most Popular

Recent Comments