Thursday
11 June 2026
23.7 C
Kerala
HomeKeralaവർക്കല ഹെലിപാട് ക്ലിഫ് കുന്നിൽ അപകടം; യുവാവ് 50 അടി താഴ്ചയിലേയ്ക്ക് വീണു

വർക്കല ഹെലിപാട് ക്ലിഫ് കുന്നിൽ അപകടം; യുവാവ് 50 അടി താഴ്ചയിലേയ്ക്ക് വീണു

വർക്കല ഹെലിപ്പാടിന് സമീപത്തെ ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശി സതീഷ് (30) എന്നയാളാണ് അപകടത്തിൽപ്പെട്ടത്. 50 അടിയോളം താഴ്ചയിലേയ്ക്ക് സതീഷ് വീഴുകയായിരുന്നു. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്.

ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റി. സതീഷിന്റെ നട്ടെല്ലിനടക്കം ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments