Thursday
1 January 2026
21.8 C
Kerala
HomeIndiaമത്സ്യം കയറ്റുമതി ചെയ്ത കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്

മത്സ്യം കയറ്റുമതി ചെയ്ത കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എംപിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.

നേരത്തെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി ഈ വിധി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിക്കുകയായിരുന്നു. എം പി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ റെയ്ഡ്.

വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി പ​രി​ഗണനയ്ക്ക് എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments