ലൈവ് സ്ട്രീമിങ്ങിനിടെ യുവാവിനെ അവഹേളിച്ച യുവതിക്ക് യുഎഇയിൽ 13 ലക്ഷം രൂപയോളം പിഴയും തടവും

0
74

യുവാവിനെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ ലൈ​വ് സ്ട്രീ​മി​ങ്ങി​നി​ടെ അ​വ​ഹേ​ളി​ച്ച യുവതിയ്ക്ക് 60,000 ദി​ര്‍ഹം പി​ഴ​യും ആ​റു​മാ​സം ത​ട​വും. എ​മി​റേ​റ്റി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന പു​സ്ത​ക​മേ​ള​യ്ക്കി​ടെ​യാ​യി​രു​ന്നു യു​വ​തി ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ അ​വ​ഹേ​ളി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് അ​ബുദാ​ബി കോ​ട​തി യു​വ​തി​യെ മൂ​ന്നു​വ​ര്‍ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ​യാ​ണ് അ​ബു​ദാ​ബി ക്രി​മി​ന​ല്‍ കോ​ട​തി ആ​റു​മാ​സ​മാ​യി കു​റ​ച്ചു​ന​ല്‍കി​യ​ത്.

മ​റ്റൊ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​തി​ന് 50,000 ദി​ര്‍ഹ​വും അ​വ​ഹേ​ളി​ച്ച​തി​ന് 10,000 ദി​ര്‍ഹ​വു​മാ​ണ് കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത ഈ ​വി​ഡി​യോ​യും ഫോ​ട്ടോ​ക​ളും ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ഡി​യോ പ​ക​ര്‍ത്താ​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പൂട്ടിക്കുകയും ചെ​യ്തു. ത​ട​വ് ശി​ക്ഷ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം യു​വ​തി​യെ നാ​ടു​ക​ട​ത്തും.

അ​തേ​സ​മ​യം യു​വ​തി ഏ​തു രാ​ജ്യ​ക്കാ​രി​യാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. യുഎഇ​ക്ക് പു​റ​ത്തു​വെ​ച്ച് ന​ട​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വ​തി പു​സ്ത​ക​മേ​ള​യു​ടെ വേ​ദി​യി​ല്‍വെ​ച്ച് യു​വാ​വി​നെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച​തെ​ന്ന് അ​ബുദാബി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​ണ്‍ലൈ​നി​ല്‍ മ​റ്റു​ള്ള​വ​രെ അ​വ​ഹേ​ളി​ച്ചാ​ല്‍ ക​ടു​ത്ത പി​ഴ​യാ​ണ് യു.​എ.​ഇ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. വാ​ട്‌​സ്ആ​പ് അ​ട​ക്ക​മു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യും മ​റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റു​ള്ള​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് ത​ട​വു​ശി​ക്ഷ​യും അ​ഞ്ചു​ല​ക്ഷം ദി​ര്‍ഹം വ​രെ പി​ഴ​യും ല​ഭി​ച്ചേ​ക്കാം.