Tuesday
30 December 2025
31.8 C
Kerala
HomeKeralaതിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്ക്

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്ക്

ജില്ലയിൽ പനി പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവർത്തന സമയം.

പകർച്ച പനി, ചിക്കൻപോക്‌സ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നും കോവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നും ഇവിടെ നിന്ന് ലഭിക്കും.

കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക പനി വാർഡും സജ്ജമാക്കിയതായി ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments