Thursday
1 January 2026
30.8 C
Kerala
HomeKeralaപുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിട്ടില്ലെന്നും മകനെയും അഭിഭാഷകനെയും ആണ് വിളിച്ചതെന്നും ഡി വൈ എസ് പി പറഞ്ഞു.

പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലച്ചെഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായി മോന്‍സണ്‍ മാവുങ്കല്‍ നേരത്തെ ആരോപിച്ചിരുന്നു.

പോക്‌സോ കേസില്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ ഡി വൈ എസ് പി റസ്തം നിഷേധിച്ചു.പോക്സോ കേസില്‍ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിരുന്നു.

പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് അദ്ദേഹം ചോദിച്ചു. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ഡി വൈ എസ് പി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments