Thursday
18 December 2025
29.8 C
Kerala
HomeIndiaമൻ കി ബാത്തിൽ മണിപ്പൂരിനെക്കുറിച്ച് പരാമർശിച്ചില്ല; റേഡിയോ കത്തിച്ചും എറിഞ്ഞു പൊട്ടിച്ചും പ്രതിഷേധം

മൻ കി ബാത്തിൽ മണിപ്പൂരിനെക്കുറിച്ച് പരാമർശിച്ചില്ല; റേഡിയോ കത്തിച്ചും എറിഞ്ഞു പൊട്ടിച്ചും പ്രതിഷേധം

ഒരുമാസത്തോളമായി സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിനെക്കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം. റേഡിയോ കത്തിച്ചും എറിഞ്ഞു പൊട്ടിച്ചുമാണ് ആളുകൾ പ്രതിഷേധിച്ചത്. കത്തുന്ന റേഡിയോക്ക് ചുറ്റുംനിന്ന് കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാക്കളും മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മൻ കി ബാത്ത് നിർത്തി പ്രധാനമന്ത്രി മൻ കി മണിപ്പൂർ നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

ദുരന്തനിവാണത്തിന്റെ പേരിൽ സ്വന്തം മുതുകിൽ തട്ടി അഭിനന്ദിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യനിർമിത ദുരന്തത്തെക്കുറിച്ച് മിണ്ടാത്തത് എന്താണെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ചോദ്യം.

RELATED ARTICLES

Most Popular

Recent Comments