Thursday
18 December 2025
22.8 C
Kerala
HomeWorldപരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ജപ്പാൻ

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ജപ്പാൻ

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ഏഷ്യൻ രാജ്യമായ ജപ്പാൻ. ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാർ‌ലമെന്റ് പ്രായപരിധിയിൽ മാറ്റം വരുത്തിയത്.

ഇതോടെ രാജ്യത്ത് 16 വയസിന് താഴെയുള്ള ഏത് ലൈംഗിക പ്രവർത്തനവും ബലാത്സംഗമായി കണക്കാക്കും, കൂടാതെ ബലാത്സംഗത്തിന്റെ നിർവചനം ഉഭയസമ്മത പ്രകാരമല്ലാത്ത ലൈംഗിക ബന്ധം എന്നതിൽ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധം എന്നാക്കുകയും ചെയ്തു.

പുതിയ നിയമപ്രകാരം 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങൾക്കായി വശീകരിക്കുകയോ ഭീഷണിപ്പെടുത്തുകയോ പണം നൽകുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ ഏകദേശം മൂന്നുലക്ഷം രൂപ പിഴയോ ലഭിക്കും, അതേസമയം ബലാത്സംഗം റിപ്പോർട്ട് ചെയ്യേണ്ട കാലയളവ് കൃത്യം നടന്ന് പത്ത് വർഷമായിരുന്നത് 15 ആക്കി ഉയർത്തി. ഒളിക്യാമറയിലൂടെ ലൈംഗിക വേഴ്ചകൾ ചിത്രീകരിച്ച്‌ പ്രദർശിപ്പിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.

പുതിയ പരിഷ്കാരത്തെ മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments