സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി

0
44

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി വിധി നാളെ. സെന്തിൽ ബാലാജിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു.

ബാലാജിയെ കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ഇ.ഡി. രണ്ട് ഹർജികളിലും നാളെ കോടതി വിധി പ്രസ്താവിക്കും. ഹൈക്കോടതി വിധി കൂടി പഠിക്കണമെന്ന് പ്രിൻസിപ്പൽ ജഡ്ജി അല്ലി വ്യക്തമാക്കി.

2011നും 2015നും ഇടയിൽ എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ ബാലാജി ഉൾപ്പെട്ടിരുന്ന തൊഴിൽ തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമാണ് ബാലാജി അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ഡിഎംകെയുടെ കരൂരിലെ സ്ഥലങ്ങളിലും സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും ഇ ഡി തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ നടന്ന നാടകീയമായ അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കേസ് 2011-14 കാലത്തെയാണ്. അന്ന് സെന്തിൽ ബാലാജി എഐഎഡിഎംകെയുടെ മന്ത്രിയായിരുന്നു. ജയലളിതയുടെ വേർപാടോടെ ഭരണം തന്നെ നഷ്ടമാകും എന്ന നിലയിൽ പാർട്ടിയിലെ ഇരുവിഭാഗങ്ങളേയും ഒന്നിപ്പിച്ചത് സെന്തിൽ ആണ്. 2018ൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ എത്തി. അതോടെ ബിജെപിയുടെ കണ്ണിലെ കരടായി എന്ന് ഡിഎംകെ പ്രവർത്തകർ പറയുന്നു. പക്ഷേ, സെന്തിൽ ബാലാജിയെ ഇപ്പോൾ ഇ ഡി ചോദ്യം ചെയ്യുന്ന വിഷയം ഉയർത്തിയത് ഡിഎംകെ ആയിരുന്നു. ഗതാഗത വകുപ്പിൽ വ്യാപകമായി വഴിവിട്ട നിയമനങ്ങൾ എന്ന ആ ആരോപണമാണ് പതിറ്റാണ്ടിനു ശേഷം ഇ ഡി അന്വേഷിച്ചതും ഇപ്പോൾ അറസ്റ്റിലേക്ക് എത്തിയതും.