Sunday
21 December 2025
21.8 C
Kerala
HomeEntertainment‘ആദിപുരുഷ്’ നാളെ തീയറ്ററുകളിലെത്തും

‘ആദിപുരുഷ്’ നാളെ തീയറ്ററുകളിലെത്തും

പ്രഭാസ് നായകനായി പുറത്തിറങ്ങുന്ന ‘ആദിപുരുഷ്’ സിനിമ നാളെ തീയറ്ററുകളിലെത്തും. റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തീയറ്ററില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റിന്റെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആദിപുരുഷിന്റെ എല്ലാ സ്‌ക്രീനുകളിലും ഹനുമാന് വേണ്ടി സീറ്റ് പ്രത്യേകമായി ഒരുക്കി നീക്കിവച്ചിട്ടുണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ശ്രീരാമനും സീതയ്ക്കും ഒപ്പമിരിക്കുന്ന ഹനുമാന്റെ ചിത്രം വച്ചിരിക്കുന്ന സീറ്റിന്റെ അലങ്കരിച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിടാന്‍ തീയറ്റര്‍ ഉടമകള്‍ തയ്യാറായത്. ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ല.

രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments