Sunday
21 December 2025
21.8 C
Kerala
HomeEntertainmentധോണി എന്റർടൈന്മെന്റ്‌സിന്റെ 'എൽജിഎം' ഉടൻ റിലീസിനെത്തും

ധോണി എന്റർടൈന്മെന്റ്‌സിന്റെ ‘എൽജിഎം’ ഉടൻ റിലീസിനെത്തും

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ സംരംഭമായ ‘എൽജിഎം’ എന്ന ചിത്രത്തിനായി പ്രേക്ഷകരും തമിഴ് ഇൻഡസ്ട്രിയും കാത്തിരിപ്പിലാണ്. ചിത്രം തെലുങ്കിലേക്കും ഡബ് ചെയ്ത് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രം കേരളത്തിലും റിലീസിനെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്. ” നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽജിഎം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി”- സംവിധായകൻ രമേശ് തമിഴ്മണിയുടെ പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. ചടങ്ങിൽ എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും പങ്കെടുക്കും. ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടാകെ 70 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്.

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽജിഎം’ ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പിആർഒ- ശബരി.

RELATED ARTICLES

Most Popular

Recent Comments