Friday
19 December 2025
17.8 C
Kerala
HomeKeralaഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം വ്യാഴാഴ്ച മുതൽ

ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം വ്യാഴാഴ്ച മുതൽ

സ്കോൾ-കേരള മുഖേന 2023-24 അധ്യയന വർഷം ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് www.scolekerala.org മുഖേന ജൂൺ 15 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം.

പ്രവേശനയോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും ഉണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദിഷ്ഠ രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ അഞ്ചിനകം ലഭ്യമാക്കണം.

RELATED ARTICLES

Most Popular

Recent Comments