Tuesday
30 December 2025
25.8 C
Kerala
HomeKeralaലോറിക്കും ബുള്ളറ്റിനും ഒരേ നമ്ബര്‍; എഐ ക്യാമറ ആശങ്കയില്‍ സ്വന്തം വാഹനത്തിന്‍റെ വ്യാജനെ കണ്ടെത്തി

ലോറിക്കും ബുള്ളറ്റിനും ഒരേ നമ്ബര്‍; എഐ ക്യാമറ ആശങ്കയില്‍ സ്വന്തം വാഹനത്തിന്‍റെ വ്യാജനെ കണ്ടെത്തി

എഐ ക്യാമറ ആശങ്കയില്‍ വാഹനത്തിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കാൻ പരിവാഹൻ സൈറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അമ്ബരന്നു.

സ്വന്തം ബുള്ളറ്റിന്‍റെ അതേ നമ്പറിൽ ലോറി രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. എടക്കാട് കുണ്ടുപറമ്ബ് സ്വദേശിയും കാരപ്പറമ്ബ് സര്‍ക്കാര്‍ ഹോമിയോ കോളേജിലെ ക്ലര്‍ക്കുമായ നിഷാന്താണ് സ്വന്തം ബുള്ളറ്റിന്‍റെ അതേ നമ്ബരിലുള്ള ലോറിയെ കണ്ടെത്തിയത്.

കോട്ടയം ട്രാഫിക് പൊലീസിന്‍റെ ക്യാമറയില്‍ പതിഞ്ഞ ലോറിയും കോഴിക്കോട് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തന്‍റെ റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റിനും ഒരേ നമ്ബരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്.

ബുള്ളറ്റിന്‍റെ നമ്പറിലുള്ള ലോറിക്ക് പൊലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയില്‍ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച്‌ ഡ്രൈവര്‍ക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാള്‍ പിഴ ചുമത്തുകയും ചെയ്തു.

എഐ ക്യാമറ വഴി പിഴ ചുമത്താൻ തുടങ്ങിയതോടെ തന്‍റെ വാഹനത്തിന്‍റെ വിശദാംശം മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ കയറി തിരഞ്ഞത്. അപ്പോഴാണ് തന്‍റെ വാഹനത്തിന് 2022 ജൂലൈയില്‍ പിഴ ചുമത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഇതിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞപ്പോഴാണ് ഒരേ നമ്പറിൽ ബുള്ളറ്റും ലോറിയുമുണ്ടെന്ന് മനസിലായത്.

RELATED ARTICLES

Most Popular

Recent Comments