Tuesday
30 December 2025
22.8 C
Kerala
HomePoliticsതർക്കം ഒടുങ്ങാതെ കോൺഗ്രസ്

തർക്കം ഒടുങ്ങാതെ കോൺഗ്രസ്

കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം തുടരുന്നതിനിടെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ചര്‍ച്ച നടത്താന്‍ താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും.

കെപിസിസിയുടെ പഠനക്യാമ്പില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കും. ക്യാമ്പില്‍ വച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ക്യാമ്പില്‍ പങ്കെടുക്കാത്ത നേതാക്കളെ വിളിച്ചുവരുത്തും. കെപിസിസി പ്രസിഡന്റുമായി പ്രതിപക്ഷ നേതാവുമായും താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും.

പുനഃസംഘടന തര്‍ക്കത്തില്‍ താരിഖ് അന്‍വറില്‍ പ്രതീക്ഷയില്ലെന്ന നിലപാടാണ് എ ഐ ഗ്രൂപ്പുകള്‍ സ്വീകരിച്ചത്. താരിഖ് അന്‍വര്‍ മുന്‍വിധിയോടെയാണ് സംസാരിക്കുന്നത്. താരിഖിനോട് സംസാരിച്ചാല്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. താരിഖിന്റെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിയിലെത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ടുകാണുമെന്നും എ ഐ ഗ്രൂപ്പുകള്‍ അറിയിച്ചിരുന്നു.

കൂടിയാലോചന നടത്തിയാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത് എന്ന താരിഖ് അന്‍വറിന്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പുകളില്‍ അമര്‍ഷമുണ്ട്. അതേസമയം എതിര്‍പ്പുകള്‍ക്കിടയിലും വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ ഐ ഗ്രൂപ്പുകളുടെ നീക്കം.

RELATED ARTICLES

Most Popular

Recent Comments