Sunday
9 August 2026
27.3 C
Kerala
HomeSports23ആം ഗ്രാൻഡ് സ്ലാം നേടി നൊവാക് ജോക്കോവിച്ച്

23ആം ഗ്രാൻഡ് സ്ലാം നേടി നൊവാക് ജോക്കോവിച്ച്

ഫ്രൻ ഓപ്പൺ കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് ജോക്കോവിച്ചിൻ്റെ കിരീടനേട്ടം. ആദ്യ സെറ്റ് ട്രൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ ആധികാരികമായാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. സ്കോർ 7-6 (1), 6-3, 7-5.

കരിയറിൽ ജോക്കോവിച്ച് നേടുന്ന 23ആം ഗ്രാൻഡ് സ്ലാമും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവുമാണിത്. ഇതോടെ പുരുഷതാരങ്ങളിൽ ഏറ്റവുമധികം ഗ്രാൻഡ് സ്ലാം നേടുന്ന താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്ഥാപിച്ചു.

സ്പാനിഷ് താരം റാഫേൽ നദാലിനെയാണ് ജോക്കോവിച്ച് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments