Tuesday
30 December 2025
31.8 C
Kerala
HomeIndiaഹൈദരാബാദിൽ യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ

ഹൈദരാബാദിൽ യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ

ഹൈദരാബാദിൽ യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. നർക്കോട്ട വില്ലേജിലെ അപ്‌സര എന്ന 30 കാരിയാണ് കൊല്ലപ്പെട്ടത്. ഷരൂർ നഗർ സ്വദേശിയും മൈസമ്മ ക്ഷേത്രത്തിലെ പൂജാരിയുമായ സായി കൃഷ്ണനാണ് പിടിയിലായത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായി കൃഷ്ണൻ. ഇതിനിടെയാണ് അപ്‌സരയുമായി പ്രണയത്തിലാകുന്നത്. തന്നെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യം അപ്‌സര ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കങ്ങൾ തുടങ്ങിയത്. ഇതോടെ അപ്‌സരയെ കൊലപ്പെടുത്താൻ സായി കൃഷ്ണൻ പദ്ധതിയിടുകയായിരുന്നു.

ജൂൺ നാലിന് പ്രതി, അപ്‌സരയെ കാറിൽ കയറ്റി ഷംഷാബാദിലെ ഗോശാലയ്ക്കു സമീപത്തെ സുൽത്താന പള്ളിയിലെത്തിച്ചു. അവിടെ വച്ച് വിവാഹത്തെ കുറിച്ച് സംസാരിച്ച അപ്‌സരയെ കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട്, തിരികെ ഷരൂർനഗറിലെത്തിച്ചു. രാത്രിയിൽ മാലിന്യ ഓടയിൽ തള്ളുകയായിരുന്നു.

അപ്‌സരയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെയാണ് സായികൃഷ്ണനുമായുള്ള ബന്ധം പൊലീസ് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

RELATED ARTICLES

Most Popular

Recent Comments