Tuesday
30 December 2025
31.8 C
Kerala
HomeWorldസൗദി അറേബ്യയില്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത

സൗദി അറേബ്യയില്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത

ചരിത്രമെഴുതി സൗദി അറേബ്യയില്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത. സൗദി പൗരയായ ഹനാന്‍ അല്‍ ഖുറശിയാണ് തായിഫിലെ വജ് സ്‌പോര്‍ട്‌സ് ക്ലബ് അധ്യക്ഷ പദവിയിലേക്ക് നിയമിതയായത്. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റേതാണ് ചരിത്രപരമായ തീരുമാനം.

സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ക്ലബുകളില്‍ ഒന്നാണ് തായിപിലെ വജ് ക്ലബ്. തായിഫിലെ പ്രശസ്തമായ ഈ ക്ലബ് 1396ലാണ് സ്ഥാപിതമായത്. ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട് വെജ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റായി ഹനാന്‍ അല്‍ ഖുറാഷിയെ നിയമിച്ചതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.

ജനങ്ങളുടെ പിന്തുണയോടെ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് ഹനാന്‍ പറഞ്ഞു. ക്ലബിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സ്ഥാനത്തേക്ക് 2021ലാണ് ഹനാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 2022 ഓഗസ്റ്റില്‍ വെജ് ക്ലബിന്റെ വൈസ് പ്രസിഡന്റായി ഹനാന്‍.

RELATED ARTICLES

Most Popular

Recent Comments