Tuesday
30 December 2025
31.8 C
Kerala
HomeIndiaജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം

ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം

ജെഎൻയു ക്യാംപസിൽ വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെഎൻയു ക്യാംപസിൽ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേ സമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പെൺകുട്ടികൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി.

മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെഎൻയു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments