Friday
19 December 2025
21.8 C
Kerala
HomeKeralaകടയ്ക്കലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സൂരജിനെയാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്. പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് സൂരജ് സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും പീഡിപ്പിക്കുകയുമായിരുന്നു.

സൂരജ് പലപ്പോഴും രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തുകയും പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകി. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ഇതിനെ തുടർന്നാണ് മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പോലീസ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments