Sunday
11 October 2026
26.8 C
Kerala
HomeKerala950 കോടി രൂപ അനുവദിച്ച് ധനവകുപ്പ്; ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും

950 കോടി രൂപ അനുവദിച്ച് ധനവകുപ്പ്; ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെന്‍ഷനില്‍ നിന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക ഈ മാസം എട്ടുമുതല്‍ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് നല്‍കിയിരുന്നു.

ഇതിനു ശേഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments