Tuesday
30 December 2025
25.8 C
Kerala
HomeIndiaലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും ഒരു മാസത്തിനകമാണ് യുവാവ് ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിര്‍ബന്ധിച്ചത്. ഭാര്യ വിസമ്മതിച്ചതോടെ കുപിതനായ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മെയ് 20 നാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കൊലപാതകം നടന്ന് 10 ദിവസത്തിന് ശേഷം പോലീസ് കേസ് തെളിയിയ്ക്കുകയായിരുന്നു. യുവതിയുടെ മരണം സംബന്ധിച്ച് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, ഒരു മാസം മുന്‍പ് യുവതി അവരുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു, മെയ് 20 ന് രാത്രി യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചതോടെ പരിഭ്രാന്തനായ പ്രതി ബന്ധുക്കളെ വിവരമറിയിച്ചു. അവർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു കഴിഞ്ഞതായി ഡോക്ടർമാർ അറിയിയ്ക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ സ്ത്രീയുടെ തൊണ്ടയിൽ ചില നഖങ്ങളുടെ പാടുകൾ കണ്ടെത്തിയിരുന്നു. പിന്നീട് പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.

ചോദ്യം ചെയ്യലിൽ, ഭാര്യ തന്നോട് ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് താൻ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി സൈദാബാദ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം സ്ഥിരീകരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments