ബ്രിജ് ഭൂഷൺ വിഷയത്തിൽ തുടർ പരിപാടികൾ നിശ്ചയിക്കാൻ യോഗം ചേരാനൊരുങ്ങി കർഷക സംഘടനകൾ

0
195

ബ്രിജ് ഭൂഷൺ വിഷയത്തിൽ തുടർ പരിപാടികൾ നിശ്ചയിക്കാൻ യോഗം ചേരാനൊരുങ്ങി കർഷക സംഘടനകൾ. ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ ആണ് മഹാപഞ്ചായത്ത് നടക്കുന്നത്. ഒളിമ്പിക് മെഡലുകളടക്കം ഗംഗയിലൊഴുക്കാൻ കഴിഞ്ഞദിവസം താരങ്ങൾ തയ്യാറായപ്പോൾ കർഷക സംഘടനകളാണ് ഇടപെട്ട് തടഞ്ഞത്. ഹരിദ്വാറിലെത്തിയ താരങ്ങളെ നരേഷ് ടിക്കായത്ത് അടക്കമുള്ള കർഷക നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിനായി 5 ദിവസത്തെ സമയപരിധിയാണ് താരങ്ങളും കർഷക സംഘടനകളും നൽകിയത്. കർഷക നേതാവ് നരേഷ് ടിക്കായത്ത് ഹരിദ്വാറിൽ എത്തിയാണ് ഗുസ്തി താരങ്ങളെ കണ്ടത്. കർഷക നേതാക്കൾ താരങ്ങളിൽ നിന്നും മെഡലുകൾ ഏറ്റു വാങ്ങിയതോടെ ഹരിദ്വാറിലെ ധർണ സ്ഥലത്ത് നിന്നും താരങ്ങൾ പിൻവാങ്ങുകയായിരുന്നു.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. ഈ ഘട്ടത്തിലാണ് കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചത്.