Wednesday
31 December 2025
29.8 C
Kerala
HomeKeralaനിര്‍ത്തിയിട്ട ട്രെയിനിലെ തീപിടുത്തം; കാനുമായി ഒരാള്‍ എത്തുന്നത് സിസിടിവിയില്‍

നിര്‍ത്തിയിട്ട ട്രെയിനിലെ തീപിടുത്തം; കാനുമായി ഒരാള്‍ എത്തുന്നത് സിസിടിവിയില്‍

എലത്തൂര്‍ കേസിലെ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.

തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് പരിശോധന.

നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.ഏപ്രില്‍ രണ്ടിനാണ് എലത്തൂരില്‍ വെച്ച് ഇതേ ട്രയിനില്‍ ആക്രമണമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments